ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് ഒരു ശബ്ദം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. പുലി മുരളുന്നതുപോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും അത് ശരിവെച്ചു.